കേരളത്തിലെ ഒൻപത് രാജ്യസഭാ സീറ്റുകളിലും അഞ്ചിലും മുസ്ലിങ്ങൾ : വെള്ളാപ്പള്ളി നടേശൻ

single-img
16 June 2024

വിവാദമായേക്കാവുന്ന പരാമർശവുമായി എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇടതുമുന്നണിയും യുഡിഎഫും അതിരുവിട്ട മുസ്ലിം പ്രീണനം നടത്തുകയാണെന്ന് വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു.

സംസ്ഥാനത്തെ ഒൻപത് രാജ്യസഭാ സീറ്റുകളിലും അഞ്ചിലും മുസ്ലിങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. എസ്എൻ‍ഡിപി മുഖമാസികയായ യോ​ഗനാദത്തിന്റെ എഡിറ്റോറിയലിലായിരുന്നു പരാമർശം. ഈ മതവിദ്വേഷം തിരിച്ചറിഞ്ഞ ക്രിസ്ത്യാനികളാണ് തൃശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചതെന്ന് വെള്ളാപ്പള്ളി മുഖമാസികയായ യോ​ഗനാദത്തിൽ പറയുന്നു.

സംസ്ഥാനത്തെ സമൂഹികാവസ്ഥയെക്കുറിച്ച് തുറന്ന് പറയുന്നതിന്റെ പേരിൽ രക്തസാക്ഷിയാകാൻ‌ തയാറാണെന്നും വെള്ളാപ്പള്ളി നടേശൻ ലേഖനത്തിൽ പറയുന്നു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തുടക്കം മുതൽ ജീവശ്വാസം പോലെ പാർട്ടിക്കൊപ്പം പാറപോലെ ഉറച്ചുനിന്ന പിന്നാക്ക, പട്ടികവിഭാഗ സമൂഹത്തിന്റെ വിശ്വാസത്തെ സിപിഎമ്മും സിപിഐയും ന്യൂനപക്ഷ പ്രീണനത്തിനായി ബലികഴിക്കുകയായിരുന്നുവെന്ന് വെള്ളാപ്പള്ളി ലേഖനത്തിൽ വിമർശിച്ചു.