ഫ്‌ളക്‌സില്‍ നിന്ന് മാത്യു കുഴല്‍നാടന്റെ ചിത്രം വെട്ടിമാറ്റി മുസ്‌ലീം ലീഗ് പ്രതിഷേധം

single-img
7 May 2026

മൂവാറ്റുപുഴയില്‍ മാത്യു കുഴല്‍നാടനെതിരെ മുസ്‌ലീം ലീഗിന്റെ പ്രതിഷേധം. ഫ്‌ളക്‌സില്‍ നിന്നും മാത്യുകുഴല്‍നാടന്റെ ചിത്രം വെട്ടിമാറ്റി. ഫ്‌ളക്‌സ് കത്തിച്ചും പ്രതിഷേധിച്ചു. ഫ്‌ളക്‌സ് ബോര്‍ഡില്‍ കുഴല്‍നാടനെ കൂടാതെ രമേശ് ചെന്നിത്തലയുടേയും വി ഡി സതീശന്റെയും ചിത്രങ്ങളുണ്ടായിരുന്നു.

ഇവര്‍ ഇനി നാടുനയിക്കട്ടെ എന്നായിരുന്നു ബോര്‍ഡിലുണ്ടായിരുന്നത്. ഇതില്‍ നിന്ന് മാത്യു കുഴല്‍നാടന്റെ ചിത്രം വെട്ടിമാറ്റിയായിരുന്നു പ്രതിഷേധം. കണ്ണൂര്‍ ഇരിക്കൂറിലല്‍ മാത്യു കുഴല്‍നാടനെതിരെ മുസ്‌ലീം യൂത്ത് ലീഗിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഫ്‌ളക്‌സില്‍ മാത്യു കുഴല്‍നാടനെതിരെ രൂക്ഷ വിമര്‍ശനമാണുണ്ടായിരുന്നത്. ‘കുഴല്‍നാടാ നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ടെ’ന്ന് ഫ്‌ലക്‌സില്‍ പറയുന്നു. ‘പട നയിച്ചവര്‍ ഭരിക്കട്ടെ’ എന്നും ബോര്‍ഡില്‍ പറയുന്നു.