മുരളി വിജയ്‌ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

single-img
30 January 2023

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനവുമായി മുൻഇന്ത്യൻ താരം മുരളി വിജയ്. രാജ്യത്തിനായി വിവിധ ഫോർമാറ്റുകളിലായി 87 മത്സരങ്ങളിൽ നിന്നും 4490 റൺസും സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണറുടെ റോളിലെത്തിയ മുരളി വിജയ്, 61 ടെസ്റ്റുകളാണ് കളിച്ചത്. നേടിയത് 3982 റൺസും.

ഇതേസമയം തന്നെ 17 എകദിനത്തിലും ഒമ്പത് ടി20 മത്സരങ്ങളിലും വിജയിയെ കണ്ടു. 2002 മുതൽ 2018 വരെയുള്ള തന്റെ ക്രിക്കറ്റ് കരിയറിനെ വൈകാരികമായി സൂചിപ്പിച്ചാണ് വിജയ് തന്റെ വിരമിക്കൽ ട്വിറ്ററിൽ കുറിച്ചിട്ടത്.

തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളായിരുന്നു അതെന്നും തനിക്ക് അവസരം തന്ന എല്ലാവരും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർകിങ്‌സ്, ഡൽഹി ഡയർഡെവിൾസ്(ഡൽഹി കാപ്പിറ്റൽസ്), കിങ്‌സ് ഇലവൻ പഞ്ചാബ് എന്നീ ടീമുകൾക്ക് വേണ്ടിയാണ് മുരളി വിജയ് കളിച്ചിരുന്നത്.

അതിൽ 106 ഐപിഎൽ മത്സരങ്ങളില്‍ നിന്നായി 121.87 സ്‌ട്രൈക്ക് റൈറ്റിൽ 2619 റൺസാണ് നേടിയത്. രണ്ട് സെഞ്ച്വറികളും 13 അർദ്ധ സെഞ്ച്വറികളും ഐപിഎല്ലിൽ സ്വന്തമാക്കി.