വിനീത് ശ്രീനിവാസന്റെ ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ നാളെ തീയേറ്ററുകളിലേക്ക്

single-img
10 November 2022

വിനീത് ശ്രീനിവാസനെ നായകനാക്കികൊണ്ട് നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ നാളെ തീയേറ്ററുകളിലേക്ക് എത്തുന്നു . ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് നിർമാണം.

വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. കേന്ദ്ര കഥാപാത്രമായ അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണിയായാണു വിനീത് ശ്രീനിവാസൻ വേഷമിടുന്നത്. സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയൻ കാരന്തൂർ എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.