ടാറ്റ സ്റ്റാർബക്‌സുമായി ഏറ്റുമുട്ടാൻ മുകേഷ് അംബാനി

single-img
22 April 2023

ബിസിനസ് രംഗറെ പുതിയ വാർത്ത മുകേഷ് അംബാനി ടാറ്റ സ്റ്റാർബക്‌സുമായി ഏറ്റുമുട്ടാൻ ഒരുങ്ങുന്നു എന്നതാണ് . റിലയൻസ് ഇൻഡസ്ട്രീസിന്റെ കീഴിലുള്ള റിലയൻസ് ബ്രാൻഡാണ് പോർക്കളം ഒരുക്കുന്നത്.
പ്രമുഖ ബ്രിട്ടീഷ് സാൻഡ്‌വിച്ച്, കോഫി ശൃംഖലയായ ‘പ്രെറ്റ് എ മാംഗർ’ ഇന്ത്യയിലെ ആദ്യ സ്റ്റോർ ആരംഭിച്ചു. റിലയൻസ് ബ്രാൻഡാണ് ‘പ്രെറ്റ് എ മാംഗർ’ ഇന്ത്യയിലേക്ക് എത്തിച്ചത്.

മഹാരാഷ്ട്രയിലെ മുംബൈയിലെ ബാന്ദ്ര-കുർള സമുച്ചയത്തിൽ മേക്കർ മാക്ക് സിറ്റിയിലാണ് ആദ്യ സ്റ്റോർ തുറന്നത്. റിലയൻസ് റീട്ടെയിലിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് ബ്രാൻഡ്‌സ് ലിമിറ്റഡും ബ്രിട്ടീഷ് കമ്പനിയും ആദ്യ വർഷത്തിൽ 10 സ്റ്റോറുകൾ തുറക്കുമെന്നാണ് സൂചന.

ഇപ്പോൾ കയ്യടിക്കിയിരിക്കുന്ന ടാറ്റ-സ്റ്റാർബക്‌സിന്റെ വിപണി പിടിക്കാനാണ് റിലയൻസിന്റെ നീക്കം. മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിലിന്റെ ഉപകമ്പനിയായ റിലയൻസ് ബ്രാൻഡുമായാണ് ബ്രിട്ടീഷ് കമ്പനി പങ്കാളികളായത്. ഡിസൈനർ വസ്ത്രങ്ങൾ, ബാഗുകൾ, ഭക്ഷണം എന്നീ മേഖലകളിൽ വിദേശ അധിഷ്ഠിതവും ആഭ്യന്തരവുമായ ആഡംബര ബ്രാൻഡുകളുമായി പങ്കാളികളാവുക എന്നതാണ് റിലയൻസ് ബ്രാൻഡിന്റെ ലക്ഷ്യം.

രാജ്യത്തെ ആദ്യത്തെ ‘പ്രെറ്റ് എ മാംഗർ’ ഷോപ്പ് തുറക്കുന്നതിൽ റീലിൻസ് ആവേശത്തിലാണെന്ന് റിലയൻസ് ബ്രാൻഡ്‌സ് എംഡി ദർശൻ മേത്ത പറഞ്ഞു. കരാർ പ്രകാരം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 100 ​​വരെ പ്രെറ്റ് എ മാംഗർ സ്റ്റോറുകൾ ഇന്ത്യയിൽ തുറക്കും. ടാറ്റ സ്റ്റാർബക്‌സിന് 30 നഗരങ്ങളിലായി 275 സ്റ്റോറുകളുണ്ട്. ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സും അമേരിക്കൻ കോഫി ശൃംഖലയായ സ്റ്റാർബക്‌സും തമ്മിലുള്ള കരാർ പ്രകാരം ഇന്ത്യയിൽ 2022 ൽ 50 പുതിയ സ്റ്റോറുകൾ ആരംഭിച്ചു, ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.