മീഡിയാ വണ്ണിൽനിന്നും വീണ്ടും റിപ്പോർട്ടർ ടിവിയിലേക്ക്; സ്മൃതി പരുത്തിക്കാട് എക്‌സിക്യൂട്ടീവ് എഡിറ്ററായി ചുമതലയേറ്റു

single-img
25 March 2023

മലയാളത്തിലെ പ്രമുഖ വാർത്താ ചാനലായ റിപ്പോർട്ടർ ടിവി എക്‌സിക്യൂട്ടീവ് എഡിറ്ററായി സ്മൃതി പരുത്തിക്കാട് ചുമതലയേറ്റു. നിലവിൽ മീഡിയവൺ സീനിയർ കോർഡിനേറ്റർ എഡിറ്ററായി പ്രവർത്തിച്ചു വരികയായിരുന്നു.

കരിയറിന്റെ തുടക്കത്തിൽ കൈരളി ചാനലിലൂടെ ടെലിവിഷൻ വാർത്ത മാധ്യമ രംഗത്ത് പ്രവർത്തനമാരംഭിച്ച സ്മൃതി ഇന്ത്യാ വിഷൻ, മനോരമ ന്യൂസ് എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. മാതൃഭൂമി ന്യൂസിൽ സീനിയർ കോ-ഓർഡിനേറ്റിംഗ് എഡിറ്ററായാണ് പ്രവർത്തിച്ചിരുന്നത്. ആദ്യഘട്ടത്തിൽ റിപ്പോർട്ടർ ചാനൽ പ്രവർത്തമാരംഭിക്കുമ്പോഴുള്ള ടീമിന്റെ ഭാഗമായിരുന്നു സ്മൃതി.

ഇപ്പോൾ ദീർഘമായ ഒരിടവേളക്ക് ശേഷമാണ് സ്മൃതി റിപ്പോർട്ടർ ടിവിയിലേക്ക് മടങ്ങിയെത്തുന്നത്. ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ മികച്ച ടിവി അവതാരകയ്ക്കുള്ള പുരസ്‌കാരം, മാസ്റ്റർ വിഷൻ ഇന്റർനാഷണൽ പുരസ്‌കാരം, കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് വുമൺ ഓഫ് ദ ഇയർ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.