മിസ്റ്റര്‍ ട്വീറ്റ്;ട്വിറ്ററിൽ പേര് മാറ്റി ഇലോണ്‍ മസ്‌ക്

single-img
26 January 2023

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലെ പ്രൊഫൈല്‍ നെയിം ഇടയ്ക്കെങ്കിലും നമ്മള്‍ മാറ്റാറുണ്ട്. എന്നാല്‍ ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക് ട്വിറ്ററിലെ പ്രൊഫൈല്‍ നെയിം മാറ്റിയിരിക്കുകയാണ്.

മിസ്റ്റര്‍ ട്വീറ്റ്’ എന്നാണ് പുതിയ പേര്. ഈ പേര് എങ്ങനെ വന്നു എന്നും മസ്‌ക് തന്നെ വെളിപ്പെടുത്തുന്നുണ്ട്. ഒരു അഭിഭാഷകനുമായുള്ള വഴയ്ക്കിനിടെ അബദ്ധത്തില്‍ അദ്ദേഹം ‘മിസ്റ്റര്‍ ട്വീറ്റ്’ എന്ന് മസ്കിനെ വിളിക്കുകയും ആ പേര് മസ്കിന് ഇഷ്ടപ്പെടുകയും ചെയ്തു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ തന്റെ പേര് മാറ്റിയതായി മസ്ക് തന്നെയാണ് ട്വിറ്ററില്‍ അറിയിച്ചത്. പക്ഷെ തന്റെ പേര് തിരിച്ച്‌ പഴയതിലോട്ട് മാറ്റാന്‍ ട്വിറ്റര്‍ അനുവദിക്കുന്നില്ല എന്നതും അതിനാല്‍ താന്‍ കുടുങ്ങിയെന്നും അദ്ദേഹം കുറിച്ചു. ‘എന്റെ പേര് മിസ്റ്റര്‍ ട്വീറ്റ് എന്ന് മാറ്റി. പക്ഷെ ഇപ്പോള്‍ അത് തിരികെ മാറ്റാന്‍ ട്വിറ്റര്‍ എന്നെ അനുവദിക്കുന്നില്ല,’ എന്നാണ് അദ്ദേഹം കുറിച്ചത്.