പുരാവസ്തു ഇടപാടിലെ കള്ളപ്പണ കേസ്; മോൻസൻ മാവുങ്കലിന്റെ സ്വത്ത് കണ്ടുകെട്ടി ഇഡി

single-img
28 February 2024

വിവാദമായ പുരാവസ്തു ഇടപാടിലെ കള്ളപ്പണ കേസിൽ മോൻസൻ മാവുങ്കലിന്‍റെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഒരു കോടി എൺപത്തിയെട്ട് ലക്ഷം രൂപ വിലവരുന്ന സ്വത്താണ് ഇഡി കണ്ടുകെട്ടിയത്.

മോൺസന്റെ വീട്, കെഎസ്എഫ്ഇയിലെ ഡെപ്പോസിറ്റുകൾ എന്നിവ ഉൾപ്പെടെ കണ്ടുകെട്ടിയതിൽ ഉൾപ്പെടും. മോൻസൻ, ഭാര്യ മോൻസി മാവുങ്കൽ, മക്കളായ നിമിഷ, മാനസ് എന്നിവരുടെ പേരിലുള്ള അക്കൗണ്ടുകളിലുള്ള പണമാണ് താൽക്കാലികമായി കണ്ടുകെട്ടിയിരിക്കുന്നത്.