എന്‍ഡോസള്‍ഫാന്‍ സമരത്തിനിടെ പണവും രേഖകളും മോഷ്ടിക്കപ്പെട്ടതായി ദയാബായി

single-img
6 December 2022

കാസർകോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നമുയര്‍ത്തി സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നടത്തിയ അനിശ്ചിതകാല സമരത്തിനിടെ തന്റെ പണവും രേഖകളും മോഷ്ടിക്കപ്പെട്ടതായി ദയാബായി. 70000 രൂപയും ധാരാളം ആളുകളുടെ ഫോണ്‍ നമ്പറുകളുള്ള ഡയറിയുമുള്‍പ്പെടെയുള്ള രേഖകളും മോഷണം പോയി.

സമരപന്തലിൽ നിന്നും പൊലീസ് ആശുപത്രിയില്‍ കൊണ്ടു പോകുമ്പോള്‍ താൻ ബാഗ് സമരപ്പന്തലില്‍ തന്നെ വെച്ചിരുന്നെന്നും പിന്നീട് ഇത് തിരികെ ലഭിച്ചപ്പോഴാണ് മോഷണം നടന്നതായി മനസ്സിലായതെന്നും ദയാബായി പറഞ്ഞു.

ഉടൻതന്നെ പൊലീസില്‍ പരാതി നല്‍കാമെന്ന് പറഞ്ഞപ്പോള്‍ സമരസമിതി നേതാവ് അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ തടയുകയായിരുന്നു. അദ്ദേഹത്തിന് ആരെയെങ്കിലും സംരക്ഷിക്കാനാണോ പരാതി നല്‍കരുതെന്ന് പറഞ്ഞെതെന്ന് സംശയമുണ്ടെന്നും പൊലീസില്‍ താൻ പരാതി നല്‍കുമെന്നും ദയാബായി അറിയിച്ചു.