സമ്മിശ്ര പ്രതികരണവുമായി മോഹൻലാലിന്റെ ‘മലൈക്കോട്ടൈ വാലിബൻ’

single-img
25 January 2024

ഇന്ന് റിലീസ് ചെയ്ത മോഹൻലാൽ നായകനായ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ ആദ്യ ഷോകൾ അവസാനിക്കുമ്പോൾ സമ്മിശ്ര പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. ലിജോ ജോസ് സിനിമയെന്ന നിലയിൽ മികച്ച കാഴ്ചാനുഭവം സമ്മാനിച്ചേക്കാമെങ്കിലും തിയേറ്ററുകളിൽ ആഘോഷമാക്കാൻ ആഗ്രഹിച്ച മോഹൻലാൽ ആരാധകരെ വാലിബൻ പൂർണ്ണമായി തൃപ്തിപ്പെടുത്തിയില്ലെന്നാണ് റിപ്പോർട്ടുകൾ.

ദൃശ്യങ്ങളുടെ ക്വാളിറ്റി സിനിമയെ മികച്ചതാക്കുമ്പോൾ സ്ലോ പേസിലുള്ള കഥ പറച്ചിൽ രീതി തൃപ്തികരമല്ലെന്നാണ് അയയ്ഷ്യൽ മീഡിയയിലെ അഭിപ്രായം. മോഹൻലാൽ കാഴ്ചവെക്കുന്ന മാസ്മരിക പ്രകടനം സിനിമയ്ക്ക് മുതൽകൂട്ടാണ്. ഇതോടൊപ്പം മറ്റ് അഭിനേതാക്കളും പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയിട്ടുണ്ട്.

പ്രശാന്ത് പിള്ള ഒരുക്കിയ പശ്ചാത്തല സംഗീതവും മികച്ചതാണ് . വളരെ സ്ലോയിൽ നീങ്ങിയ ആദ്യ പകുതി ഇടവേളയോടെ മികച്ച പേസിൽ എത്തുന്നുണ്ട്. ‘മെഗാ മാസിൽ’ ആണ് രണ്ടാം പകുതി തുടങ്ങിയതും. പക്ഷെ മുന്നോട്ട് അതു നിലനിർത്താൻ സിനിമയ്ക്കായില്ലെന്നും പതിഞ്ഞ താളത്തിൽ അവസാനിച്ചതായും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. എന്തായാലും വാലിബന്റെ രണ്ടാം ഭാഗം ഉറപ്പിച്ചാണ് സിനിമ അവസാനിക്കുന്നത്.