പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹൻ യാദവ് സത്യപ്രജ്‌ഞ ചെയ്തു

single-img
13 December 2023

മധ്യപ്രദേശ് മുഖ്യമന്ത്രിയായി ബിജെപിയുടെ മഹാൻ യാദവ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്രേ മോദിയുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത് . കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്ര മന്ത്രിമാർ, ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങി ധാരാളം നേതാക്കൾ ഭോപ്പാലിൽ നടന്നചടങ്ങിൽ പങ്കെടുത്തു.

പുതിയ ഉപമുഖ്യമന്ത്രിമാരായി ജഗദീഷ് ദേവ്ഡ, രാജേന്ദ്ര ശുക്ല എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. അതേ സമയം ഉച്ച കഴിഞ്ഞ് റായ്പൂരിൽ നടക്കുന്ന ചടങ്ങിൽ ഛത്തീസ്ഡ് മുഖ്യമന്ത്രിയായി വിഷ്ണു ദേവ് സായി ഇന്നുച്ചയ്ക്ക് സത്യപ്രതിജ്ഞ ചെയ്യും. അരുൺ സാഹോയും വിജയ് ശർമയും ഉപമുഖ്യമന്ത്രിമാരാകും.