LGBTQ സമൂഹത്തിനും ട്രാൻസ്‌ജെൻഡേഴ്സും മനുഷ്യർ; അവർക്കും മറ്റുള്ളവരെപ്പോലെ ജീവിക്കാൻ അവകാശം ഉണ്ട്: മോഹൻ ഭാഗവത്

single-img
11 January 2023

സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരവും LGBTQ+ പൗരന്മാർക്ക് തുല്യാവകാശവും ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികൾ സുപ്രീം കോടതി പരിഗണിക്കാനിരിക്കവേ, LGBTQ സമൂഹത്തിനും ട്രാൻസ്‌ജെൻഡേഴ്സീനും പിന്തുണയുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് രംഗത്ത്. LGBTQ സമൂഹത്തിനും ട്രാൻസ്‌ജെൻഡേഴ്സും മനുഷ്യരാണ് എന്നും അവർക്കും മറ്റുള്ളവരെപ്പോലെ ജീവിക്കാൻ അവകാശമുണ്ട് എന്നാനുമാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞത്.

രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ ഇംഗ്ലീഷ് മുഖപത്രമായ ഓർഗനൈസറിന് നൽകിയ അഭിമുഖത്തിലാണ് മോഹൻ ഭാഗവത് നിലപാട് വ്യക്തമാക്കിയത്. എൽജിബിടി/ ട്രാൻസ്‌ജെൻഡർ പ്രശ്‌നം പുതിയ പ്രശ്‌നമല്ല; അവർ എപ്പോഴും അവിടെ ഉണ്ടായിരുന്നു. ഇത്തരക്കാർക്കും ജീവിക്കാനുള്ള അവകാശമുണ്ട്. കൂടുതൽ ബഹളങ്ങൾ ഇല്ലാതെ, അവർക്ക് സാമൂഹികമായ സ്വീകാര്യത നൽകുന്നതിനുള്ള ഒരു മാനുഷിക സമീപനത്തോടെ ഒരു വഴി കണ്ടെത്തണം. അവരും ജീവിക്കാൻ അവകാശമുള്ള മനുഷ്യരാണ്- മോഹൻ ഭാഗവത് പറഞ്ഞു.

ആർ.എസ്.എസിന്റെ 100-ാം വാർഷികാഘോഷങ്ങളുടെ ഒരുക്കങ്ങൾക്കിടയിലുള്ള വിശാലമായ അഭിമുഖത്തിൽ, സംഘടനയിലെ സ്ത്രീകളുടെ പങ്കാളിത്തത്തെക്കുറിച്ചും ശ്രീ. ഭഗവത് ദീർഘമായി സംസാരിച്ചു, ‘സംഘത്തിന്’ ഇതിനകം സേവികാ സമിതിയുടെ രൂപത്തിൽ വനിതാ വിഭാഗം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്എസും സേവിക സമിതിയും ലയിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അത് ലയിപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.