കൊച്ചിൻ കാർണിവലിൽ കത്തിക്കാനൊരുക്കിയ പപ്പാഞ്ഞിക്ക് മോദിയുടെ മുഖസാദൃശ്യം; ആരോപണവുമായി ബിജെപി

29 December 2022

പുതുവർഷം ആഘോഷിക്കാൻ കൊച്ചിൻ കാർണിവലിനൊരുക്കിയ പപ്പാഞ്ഞിയെ ചൊല്ലി ബിജെപി പ്രതിഷേധവുമായി രംഗത്ത് വന്നു . ഡിസംബര്‍ 31ന് ആഘോഷത്തിൽ കത്തിക്കാനൊരുക്കിയ പപ്പാഞ്ഞിക്ക് നരേന്ദ്രമോദിയുടെ മുഖസാദൃശ്യമുണ്ടെന്നാണ് ബിജെപി ഉയർത്തുന്ന ആരോപണം.
ഇവരുടെ പ്രതിഷേധം കനത്തതോടെ പപ്പാഞ്ഞിയുടെ നിര്‍മ്മാണം നിര്‍ത്തി വെക്കുകയും ചെയ്തു . പിന്നീട് നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ പാപ്പാഞ്ഞിയുടെ മുഖച്ഛായ മാറ്റാമെന്ന് ധാരണയായതോടെയാണ് ബിജെപി പ്രവർത്തകർ പ്രതിഷേധത്തിൽ നിന്നും പിൻവാങ്ങിയത്.