നരേന്ദ്രമോദിക്കൊപ്പം വേദിയിൽ രാഷ്‌ട്രീയ പ്രമുഖരും സിനിമാതാരങ്ങളും

single-img
24 April 2023

യുവം-2023 വേദിയിൽ യുവാക്കളെ അഭിസംബോധന ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദി പങ്കിട്ട് രാഷ്‌ട്രീയ പ്രമുഖരും സിനിമാതാരങ്ങളും.

അനിൽ ആന്റണി, സുരേഷ് ഗോപി, തേജസ്വി യാദവ് എംപി, കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ദേശീയ പുരസ്‌കാര ജേതാവും അഭിനേത്രിയുമായ അപർണ ബാലമുരളി, സിനിമാ താരങ്ങളായ ഉണ്ണി മുകുന്ദൻ, നവ്യാ നായർ, ഗായകരായ വിജയ് യേശുദാസ്, ഹരിശങ്കർ, പദ്മശ്രീ കുഞ്ഞോൽ മാഷ്, ആദ്യ ട്രാൻസ്‌ജെൻഡർ ഡോക്ടർ പ്രിയ എന്നിവരാണ് ഇന്ന് മോദിക്കൊപ്പം വേദി പങ്കിട്ടത്.

നേരത്തെ നാവികസേന വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിൽ കേരളയീൽ വേഷം ധരിച്ചാണ് പ്രധാനമന്ത്രി വന്നിറങ്ങിയത്. വെള്ള ജുബ്ബയും വെള്ള മുണ്ടും കസവിന്റെ മേൽമുണ്ടും ധരിച്ചെത്തിയ മോദിയെ ബിജെപി പ്രവർത്തകർ ആരവങ്ങളോടെ പുഷ്പവൃഷ്ടിയോടെയാണ് സ്വീകരിച്ചത്. പിന്നാലെ കാൽനടയായി റോഡ് ഷോയും ആരംഭിച്ചു. വെണ്ടുരുത്തി പാലം മുതൽ തേവര കോളേജ് വരെയാണ് റോഡ് ഷോ. കാൽനടയായാണ് പ്രധാനമന്ത്രി ബിജെപി പ്രവർത്തകരെ അഭിവാദ്യം ചെയ്തത്