ഇത് കലിയുഗത്തിലെ അമൃതകാലം; യഥാര്‍ത്ഥ അമൃതകാലം വരാൻ മോദി സര്‍ക്കാരിനെ പുറത്താക്കണം: സീതാറാം യെച്ചൂരി

single-img
31 March 2024

ഇന്ത്യയെ രക്ഷിക്കണമെങ്കിൽ ബിജെപിയെ പുറത്താക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഡൽഹിയിൽ സംഘടിപ്പിക്കപ്പെട്ട ഇന്ത്യ സഖ്യത്തിന്റെ ലോക്തന്ത്രാ ബച്ചാവോ റാലിയില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

നമ്മുടെ രാജ്യത്തെ രക്ഷിക്കുന്നതാണ് നമ്മുടെ സ്വാതന്ത്ര്യം. ഇത് കലിയുഗത്തിലെ അമൃതകാലമാണ് . സാധാരണക്കാരുടെ കയ്യില്‍ അമൃത് എത്തിക്കുമ്പോഴാണ് യഥാര്‍ത്ഥ അമൃതകാലം വരിക. അതിനു മോദി സര്‍ക്കാരിനെ പുറത്താക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.