മോദി സർക്കാരിന്റെ നയമാണ്‌ രാജ്യത്ത് പണപ്പെരുപ്പം വർധിക്കാൻ കാരണം: ബൃന്ദാ കാരാട്ട്‌

single-img
25 September 2022

നരേന്ദ്ര മോദി കേന്ദ്രത്തിൽ സർക്കാരുണ്ടാക്കിയത്‌ അംബാനിയെയും അദാനിയെയും പോലുള്ള അതിസമ്പന്നർ രഹസ്യമായി നൽകിയ പണത്തിന്റെ ബലത്തിലാണ് എന്ന് സിപിഎം പിബി അംഗം ബൃന്ദാ കാരാട്ട്‌. മോദി സർക്കാരിന്റെ നയമാണ്‌ രാജ്യത്ത് പണപ്പെരുപ്പം വർധിക്കാൻ കാരണം.

ഒരുവശത്ത് അദാനിയെപ്പോലുള്ള മുതലാളിമാർ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നൻ ആകുന്നു. മറുവശത്ത് ദിവസവേതനക്കാരുടെയും യുവാക്കളുടെയും ആത്മഹത്യ പെരുകുന്നുവെന്നും അവർ പറഞ്ഞു.

ആർഎസ്‌എസും ബിജെപിയും രാജ്യത്ത് വർഗീയതയും ആക്രമണവും വളർത്തുകയാണ്. ജനാധിപത്യ വ്യവസ്ഥയ്‌ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇടതുപക്ഷം ശക്തിപ്പെടേണ്ടത്‌ അനിവാര്യമാണെന്നും ബൃന്ദാ കാരാട്ട്‌ കൂട്ടിച്ചേർത്തു.