സവാരിചെയ്യുന്നതിനിടെ കുതിരപ്പുറത്ത് നിന്ന് വീണു; മിസ് യൂണിവേഴ്‌സ് ഫൈനലിസ്റ്റ് സിയന്ന വെയറിന് ദാരുണാന്ത്യം

single-img
6 May 2023

കുതിരസവാരി നടത്തുന്നതിനിടെ കുതിരപ്പുറത്ത് നിന്ന് വീണ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മിസ് യൂണിവേഴ്‌സ് 2022 ഫൈനലിസ്റ്റും ഓസ്‌ട്രേലിയയിലെ പ്രശസ്ത ഫാഷന്‍ മോഡലുമായ സിയന്ന വെയര്‍ അന്തരിച്ചു. ഏപ്രില്‍ രണ്ടിന് ഓസ്‌ട്രേലിയയിലെ വിന്റ്‌സര്‍ പോളോ മൈതാനത്ത് കുതിരസവാരി ചെയ്യുമ്പോഴായിരുന്നു 23-കാരിയായ ഇവർ അപകടത്തില്‍പെട്ടത്.

കുതിരപ്പുറത്തുനിന്നുള്ള വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ജീവൻരക്ഷാ ഉപകരണങ്ങളുടെ പിൻബലത്തോടെയാണ് ഇവർ ആശുപത്രിയിൽ ജീവൻനിലനിർത്തിയിരുന്നത്. മരണവാര്‍ത്ത പുറത്തുവിട്ടത് കുടുംബാംഗങ്ങളാണ്. സിയന്നയുടെ മോഡലിങ് ഏജന്‍സിയായ സ്‌കൂപ് മാനേജ്‌മെന്റും വിയോഗം അറിയിച്ച് ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

2022-ൽ നടന്ന മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ 27 ഫൈനലിസ്റ്റുകളില്‍ ഒരാളായിരുന്നു സിയന്ന. ഓസ്‌റേലിയയിലെ സിഡ്‌നി സര്‍വകലാശാലയില്‍ നിന്ന് സൈക്കോളജിയിലും ഇംഗ്ലീഷ് സാഹിത്യത്തിലും ഇരട്ട ബിരുദങ്ങള്‍ ഇവർ നേടിയിട്ടുണ്ട്.