ഇച്ചിരി തവിട്…ഇച്ചിരി തേങ്ങാ പിണ്ണാക്ക്; പശു ആലിംഗന ദിനത്തിനെതിരെ ട്രോളുമായി മന്ത്രി വി ശിവന്‍കുട്ടി

single-img
8 February 2023

കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് പുറത്തിറക്കിയ പശു ആലിംഗന ദിനത്തെ ട്രോളി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വാലന്റൈൻ ദിനമായ ഫെബ്രുവരി 14 പശു ആലിംഗന ദിനമായി ആചരിക്കണമെന്നാണ് കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡിന്റെ നിര്‍ദേശം. ഇതിനെ പരിഹസിച്ചാണ് മന്ത്രിയും രംഗത്തെത്തിയത്.

മോഹൻലാലും ശ്രീനിവാസവും പ്രധാന കഥാപാത്രങ്ങളായ നാടോടിക്കാറ്റ് എന്ന സിനിമയിലെ രംഗം പങ്കുവെച്ചു കൊണ്ടാണ് മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ്. ‘ഇച്ചിരി തവിട്…ഇച്ചിരി തേങ്ങാ പിണ്ണാക്ക്..ഐശ്വര്യത്തിന്റെ സൈറണ്‍ മുഴങ്ങുന്നത് പോലെ’ എന്നും പോസ്റ്റില്‍ മന്ത്രി കുറിച്ചിരുന്നു.

അതേസമയം, മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തലാണ് പശു ആലിംഗന ദിനത്തിന്റെ ലക്ഷ്യമെന്നാണ് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ വിശദീകരണം. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും അതിനെ ആലിംഗനം ചെയ്യുന്നത് സന്തോഷം നല്‍കുമെന്നുമാണ് കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നത്.

https://www.facebook.com/comvsivankutty/videos/546464924121407/