ആലുവയിൽ ടൂറിസ്റ്റ് ബസ് യാത്രക്കാരിൽ നിന്നും എംഡിഎംഎ പിടിച്ചു; കണ്ടെത്തിയത് അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ

single-img
4 September 2022

ആലുവയിൽ ബെംഗളൂരുവിൽ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് യാത്രക്കാരിൽ നിന്നും പോലീസ് സംഘം എംഡിഎംഎ പിടിച്ചെടുത്തു. ബസിലെ മൂന്ന് യാത്രക്കാരിൽ നിന്നുമാണ് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ 51ഗ്രാമോളം എംഡിഎംഎ പിടികൂടിയത്.

പൊലീസ് സംഘം ദേശീയ പാതയിൽ പറവൂർ കവലയിൽ വാഹനം തടഞ്ഞു നിർത്തുകയായിരുന്നു. എറണാകുളം ജില്ലയിലെ ആലുവ മുപ്പത്തടം സ്വദേശികളായ അമൽ ബാബു, ജിതിൻ ജോസഫ്, വിഷ്ണു കാർത്തികേയൻ എന്നിവരിൽ നിന്നാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ ലഹരി പിടികൂടിയത്.