ഗണിതശാസ്ത്രജ്ഞനായ കരണ്‍ ജോഹറിന്റെ ഈ കണക്ക് തനിക്കും പഠിക്കണം; ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്രയ്ക്ക് എതിരെ വീണ്ടും കങ്കണ

single-img
12 September 2022

ബ്രഹ്മാസ്ത്രയ്ക്ക് ബോക്സ് ഓഫിസില്‍ നിന്ന് മികച്ച റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ചിത്രം ഇതിനോടകം 250 കോടി കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് വ്യാജമാണെന്ന ആരോപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്. താന്‍ ഈ വ്യാജക്കണക്ക് വിശ്വസിക്കില്ലെന്നും ഗണിതശാസ്ത്രജ്ഞനായ കരണ്‍ ജോഹറിന്റെ ഈ കണക്ക് തനിക്കും പഠിക്കണമെന്നും കങ്കണ പരിസഹിച്ചു. ഇന്‍സ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം.

വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തിയ ചിത്രം ഞായറാഴ്ച തന്നെ വലിയ ഹിറ്റാണെന്നും 250 കോടിയുടെ ലാഭമുണ്ടാക്കിയെന്നും പറയുന്നത് വ്യാജമാണ്. വിഎഫ്‌എക്‌സ് ഉള്‍പ്പെടെ ബ്രഹ്മാസ്ത്രയുടെ ബജറ്റ് 650 കോടിയാണെന്നും എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 410 കോടി മാത്രമാണെന്നും കങ്കണ ചൂണ്ടിക്കാട്ടി.

നിര്‍മ്മാതാവ് കരണ്‍ ജോഹര്‍ നെറ്റ്കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെയും കങ്കണ വിമര്‍ശിച്ചു. ‘എനിക്ക് കരണ്‍ ജോഹറുമായി ഒരു അഭിമുഖം നടത്തണം എന്തുകൊണ്ടാണ് ബ്രഹ്മാസ്ത്രയുടെ നെറ്റ് കളക്ഷന്‍ പുറത്തുവിടാതെ ഗ്രോസ് കളക്ഷന്‍ മാത്രം പുറത്തുവിട്ടതെന്ന് അറിയണം. എന്താണ് നിരാശ? അവരുടെ കണക്കില്‍ ഇന്ത്യയില്‍ നിന്നും മാത്രം 60 കോടിയാണ് സിനിമ കളക്‌ട് ചെയ്തത്. നെറ്റ് കളക്ഷന്‍ ആണിത്. എന്നാല്‍ ഈ നമ്ബറില്‍ എനിക്ക് വിശ്വാസമില്ല. ഇനി അത് വിശ്വസിച്ചാലും 650 കോടിയുടെ സിനിമ എങ്ങനെ ഹിറ്റായി മാറി’

ബോക്‌സ് ഓഫീസ് ഇന്ത്യയ്ക്കെതിരെയും താരം രം​ഗത്തെത്തി. മാഫിയയില്‍ നിന്ന് പണം വാങ്ങി തന്നെയും തന്നെപ്പോലുള്ളവരേയും ഉപദ്രവിക്കുകയാണ് എന്നാണ് കങ്കണ കുറിച്ചത്. ഒരു ദിവസംകൊണ്ട് ബ്രഹ്മാസ്ത്ര വലിയ ഹിറ്റ് ആയെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇതുവരെ നേടിയത് 65 കോടി മാത്രമാണ്. ‘മണികര്‍ണിക’യ്‌ക്കെതിരെ അവര്‍ വലിയ അപവാദ പ്രചരണം നടത്തി. സിനിമയുടെ ചെലവ് 75 കോടിയും വരുമാനം 150 കോടിയുമായിരുന്നു. അതിനെ പരാജയമായി പ്രഖ്യാപിച്ചു. മഹാമാരി കാലത്ത് റിലീസ് ചെയ്ത ‘തലൈവി’ 100 കോടി നേടി. അതൊരു ദുരന്തമാണെന്ന് പ്രഖ്യാപിച്ചു. ‘ധാക്കഡി’ന്റെ പരാജയത്തിലും ടിക്കറ്റ് വില്‍പ്പനയിലും അവര്‍ പീഡിപ്പിച്ചു. നിങ്ങള്‍ വിതയ്ക്കുന്നത് നിങ്ങള്‍ കൊയ്യുന്നു. ഈ കണക്ക് മനസ്സിലാക്കാന്‍ ഞാന്‍ ഇപ്പോള്‍ ഇവിടെയുണ്ട്. ഞാന്‍ ഗൂഢാലോചനകള്‍ നടത്തുന്നില്ല, പിന്നില്‍ നിന്ന് കുത്താറില്ല. ഞാന്‍ പരസ്യമായും ന്യായമായും വെല്ലുവിളിക്കുന്നു.’ കങ്കണ കുറിച്ചു.