എഐയുടെ പേരിൽ മൈക്രോസോഫ്റ്റിൽ വൻ പിരിച്ചുവിടൽ? 60,000 ജീവനക്കാർക്ക് എക്സിറ്റ് ഓഫർ

single-img
27 October 2026

എഐയും ഓട്ടോമേഷനും തൊഴിൽമേഖലയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കിടെ, ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ 60,000 ജീവനക്കാർക്ക് സ്വയം വിരമിക്കൽ പാക്കേജ് വാഗ്ദാനം ചെയ്ത് മൈക്രോസോഫ്റ്റ് എന്ന റിപ്പോർട്ടുകൾ ടെക് ലോകത്ത് ചർച്ചയാകുന്നു. മിഡ് ലെവൽ ജീവനക്കാർക്കും മുതിർന്ന എക്സിക്യൂട്ടീവുകൾക്കുമാണ് വോളണ്ടറി എക്സിറ്റ് ഓഫർ നൽകിയതെന്നാണ് റിപ്പോർട്ട്.

എഐ ഡാറ്റാ സെന്ററുകൾക്കും സൂപ്പർ കമ്പ്യൂട്ടിങ് സംവിധാനങ്ങൾക്കും കൂടുതൽ നിക്ഷേപം നടത്തുന്നതിനിടെ ജീവനക്കാരുടെ ചെലവ് കുറയ്ക്കാനുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. അതേസമയം, എഐ മനുഷ്യരുടെ തൊഴിൽ അവസരങ്ങൾ കുറയ്ക്കുമെന്ന മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ മുന്നറിയിപ്പുകളും വീണ്ടും ചർച്ചയാകുന്നു. എന്നാൽ 60,000 ജീവനക്കാർക്ക് ഓഫർ നൽകിയെന്ന റിപ്പോർട്ടും അതിന്റെ ഔദ്യോഗിക സ്ഥിരീകരണവും പ്രത്യേകം പരിശോധിക്കേണ്ടതാണ്.