ആം ആദ്മിയെ ജയിപ്പിച്ചാൽ പാരീസിന്റെയും ലണ്ടന്റെയും മാതൃകയിൽ മാർക്കറ്റുകൾ പണിയും; വാഗ്ദാനവുമായി അരവിന്ദ് കെജ്‌രിവാള്‍

single-img
2 December 2022

ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിൽ ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നാൽ മാർക്കറ്റുകൾ പാരീസിലെയും ലണ്ടനിലെയും പോലെ നിർമ്മിക്കുമെന്ന വാഗ്ദാനവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയിലെ മുൻസിപ്പൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി ടൗൺഹാളിൽ വ്യാപാരികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഡൽഹിയിലുള്ള മാർക്കറ്റുകളുടെ അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോൾ വളരെ മോശം അവസ്ഥയിലാണ്. പാരീസിലും ലണ്ടനിലും മാർക്കറ്റുകൾ നിങ്ങൾ കണ്ടിട്ടുണ്ടാകും. പാരീസിന്റെയും ലണ്ടന്റെയും മാതൃകയിൽ ഞങ്ങൾ ഡൽഹിയിൽ മാർക്കറ്റുകൾ പണിയും ‘ കെജ്രിവാൾ പറഞ്ഞു.

‘അധികാരത്തിൽ വന്നാൽ മൂന്നോ നാലോ മാസങ്ങൾക്കുള്ളിൽ എംസിഡിയിലെ അഴിമതി ഭരണം ഞങ്ങൾ അവസാനിപ്പിക്കും.നിങ്ങളാണ് ഡൽഹിയിലെ അഴിമതി വിഷയം ഉന്നയിച്ചത്. അഴിമതിയിലൂടെയല്ല ഞങ്ങൾ പാർട്ടിക്ക് വേണ്ടി ഫണ്ട് ശേഖരിക്കുന്നത്.”- കെജ്രിവാൾ പറഞ്ഞു.മാത്രമല്ല, ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്യാൻ നിങ്ങളുടെ ബിജെപി, കോൺഗ്രസ് സുഹൃത്തുക്കളോട് അഭ്യർത്ഥിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.