മഞ്ജുവാര്യർ ചിത്രം ആയിഷയുടെ അറബി ട്രെയിലർ പുറത്തിറങ്ങി

single-img
17 January 2023

മഞ്ജു വാര്യര്‍ നായികയാകുന്ന ആദ്യ ഇന്തോ-അറബിക് ചിത്രമായ ‘ആയിഷയുടെ’ അറബി ട്രെയിലർ പുറത്തിറങ്ങി. പുതുമുഖമായ ആമീർ പള്ളിക്കലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ അറബി, ഇംഗ്ലിഷ്, തമിഴ്, തെലുഗ്, കന്നട എന്നിങ്ങനെ ഏഴ് ഭാഷകളില്‍ ആയിഷ പ്രദര്‍ശനത്തിനെത്തും.

ഈ സിനിമയ്ക്കായി മഞ്ജു വാര്യർ അറബി ഭാഷ പഠിക്കുകയായിരുന്നു. ഈ മാസം 20 ന് ചിത്രം തിയറ്ററുകളിലെത്തും. വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന ആയിഷയുടെ നൃത്ത സംവിധാനം നിർവഹിക്കുന്നത് പ്രഭുദേവയാണ്ക്രോ

ക്രോസ് ബോർഡർ സിനിമയുടെ ബാനറിൽ സംവിധായകൻ സകരിയയാണ് ആയിഷ നിർമ്മിക്കുന്നത്. ചിത്രത്തില്‍ പ്രശസ്ത ഇന്ത്യൻ, അറബി പിന്നണി ഗായകര്‍ പാടുന്നു. ആഷിഫ് കക്കോടിയുടേതാണ് തിരക്കഥ.