ആക്ഷനും കട്ടിനും ഇടയിൽ മമ്മൂട്ടി എന്ന ഒരു ആക്ടറെ അവിടെ കാണാൻ കഴിഞ്ഞിട്ടില്ല; പക്ഷെ അത് കഴിഞ്ഞാൽ അ​ദ്ദേഹം സ്റ്റാറാണ്: ഗ്രേസ് ആന്റണി

single-img
26 September 2022

നിസാം ബഷീർ സംവിധാനം ചെയ്യുന്ന മമ്മൂട്ടിനായകനായ സിനിമ റെഷാക്കിൽ പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഗ്രേസ് ആന്റണിയും ഒരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. തന്റെ പുതിയ സിനിമയെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും ഗ്രേസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഓണലൈൻ വിനോദ ചാനലായ പോപ്പർ സ്റ്റോപ്പ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഗ്രേസ് സംസാരിച്ചത്. ഇപ്പോഴത്തേ സമയം മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സ്റ്റാർ വാല്യൂ ഉള്ള വ്യക്തിയാണ് മമ്മൂട്ടി. എന്നാൽ അദ്ദേഹം സെറ്റിൽ ഭയങ്കര കൂളാണ് സെറ്റിലെ മറ്റെല്ലാവരെയും സന്തോഷിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണെന്നും ഗ്രെസ്‌ പറയുന്നു.

എന്നാൽ ചിത്രീകരണത്തിൽ ആക്ഷൻ ടു കട്ട് പറയുന്ന സമയത്ത് തനിക്ക് മമ്മൂട്ടി എന്ന ഒരു ആക്ടറെ അവിടെ കാണാൻ കഴിഞ്ഞിട്ടില്ല. പക്ഷെ അത് കഴിഞ്ഞാൽ അ​ദ്ദേഹം സ്റ്റാറാണ്. സിനിമയുടെ അതിനുള്ളിൽ അദ്ദേഹം റോഷാക്കിലെ ലൂക്കാണ്. സിനിമയോടുള്ള അദ്ദേഹത്തിന്റെ പാഷൻ ഈ ഒരു പ്രോസ്സസിൽ നമ്മുക്ക് കാണാൻ സാധിക്കുമെന്നും തന്നെ പോലുള്ള ആർട്ടിസ്റ്റുകൾക്ക് അത് വലിയ പ്രചോദനമാണെന്നും ഗ്രേസ് കൂട്ടിച്ചേർത്തു.