പ്രിയങ്ക ​ഗാന്ധിക്കായി മമതാ ബാന‍‌ർജി വയനാട്ടിലേക്ക് പ്രചാരണത്തിന്

single-img
21 June 2024

കേരളത്തിലെ വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പ് തൃണമൂല്‍ കോണ്‍ഗ്രസ്- കോണ്‍ഗ്രസ് ബന്ധത്തിലുണ്ടായ വിള്ളല്‍ അവസാനിപ്പിച്ചേക്കും. ഇത്തവണ ബംഗാളില്‍ കോണ്‍ഗ്രസ് തൃണമൂലിനെ വിട്ട് സിപിഎമ്മിനോടൊപ്പം ചേര്‍ന്നാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

നിലവിൽ കോണ്‍ഗ്രസുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി വയനാട് ഉപതിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പ്രിയങ്ക ​ഗാന്ധിക്കായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാന‍‌ർജി പ്രചാരണത്തിന് എത്തിയേക്കും.

കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ മുതിർന്ന നേതാവ് പി ചിദംബരവുമായി മമത ബംഗാളിൽ കൂടിക്കാഴ്ച നടത്തി. കൊൽക്കത്തയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. മമത പ്രചാരണത്തിന് വയനാട്ടിലേക്കെത്തുന്ന തീയതി പിന്നീട് അറിയിക്കും.