മമത ബാനര്‍ജി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണം: സുബ്രഹ്‌മണ്യന്‍ സ്വാമി

single-img
10 May 2023

തൃണമൂല്‍ നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്ന് ബിജെപിയുടെ മുതിർന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സുബ്രഹ്‌മണ്യന്‍ സ്വാമി. ഭരണകക്ഷിയെ ഭയക്കാത്ത ശരിയായ പ്രതിപക്ഷത്തെ രാജ്യം തേടുന്നുണ്ട്.

അധികാരത്തിൽ ഇരിക്കുന്നവർക്ക് ബ്ലാക്ക്‌മെയില്‍ ചെയ്യാനാകാത്ത മുഖ്യമന്ത്രിയാണ് മമത ബാനര്‍ജിയെന്നും അദേഹം പറഞ്ഞു. ധാരാളം നേതാക്കളെ തനിക്കറിയാം. അവർ ആരും തന്നെ നിലവിലുള്ള സര്‍ക്കാറിനെതിരെ ഒരു പരിധിക്കപ്പുറം പോകില്ല. ഇ.ഡിയോ മറ്റോ അവര്‍ക്കെതിരെ തിരിയുമെന്ന ഭയമാണ് കാരണം.

ഇന്ത്യന്‍ ജനാധിപത്യത്തിന് അത് നന്നല്ല. ഭരണകക്ഷിയുടെ സുഹൃത്തല്ലാത്ത പ്രതിപക്ഷത്തെയാണ് രാജ്യത്തിന് ആവശ്യമെന്നും കൊല്‍ക്കത്തയില്‍ ‘ഫിക്കി’ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെ സ്വാമി പറഞ്ഞു.