ലിജോ ജോസ് – മോഹൻലാൽ; ‘മലൈക്കോട്ടൈ വാലിബൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

single-img
23 December 2022

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ ആദ്യമായി നായകനാകുന്ന ‘മലൈക്കോട്ടൈ വാലിബൻ’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നു . തൻ്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലൂടെ മോഹൻലാൽ തന്നെയാണ് പോസ്റ്റർ പങ്കുവച്ചത്. ഇതോടൊപ്പം സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും പോസ്റ്റർ പങ്കുവച്ചു.

മലയാള സിനിമാ ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. കഴിഞ്ഞ ദിവസങ്ങളായി ഈ പോസ്റ്ററിൻ്റെ ഓരോ ഭാഗങ്ങൾ മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും പങ്കുവച്ചിരുന്നു. ഇന്ന് ഈ പോസ്റ്ററിൻ്റെ പൂർണഭാഗം ഇന്ന് ഇവർ പുറത്തുവിട്ടു.

ഹിറ്റുകളായി മാറിയ ആമേൻ, ഉട്ടോപ്യയിലെ രാജാവ് തുടങ്ങിയ സിനിമകൾക്ക് തിരക്കഥയൊരുക്കിയ പിഎസ് റഫീഖ് ആണ് ഈ സിനിമയുടെ തിരക്കഥ. മധു നീലകണ്ഠൻ ക്യാമറ ചെയ്യുന്നു.