സൈറസ് മിസ്ത്രിയുടെ അപകട മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍

single-img
4 September 2022

മുംബൈ: വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രിയുടെ അപകട മരണത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് പൊലീസ് മേധാവിക്ക് അന്വേഷണത്തിന് ഉത്തരവ് നല്‍കിയത്. അപകട മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കും.

മുംബൈ-അഹമ്മദാബാദ് ദേശീയപാതയിലെ സൂര്യ നദി ചരോട്ടി പാലത്തിലാണ് അപകടമുണ്ടായത്. ഗുജറാത്തില്‍നിന്ന് തന്റെ കാറില്‍ മുംബൈയിലേക്ക് മടങ്ങുകയായിരുന്നു മിസ്ത്രി. കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം. ഇദ്ദേഹത്തിനൊപ്പം കാറിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മിസ്ത്രിയുടെ മരണം ഏറെ വേദനയുണ്ടാക്കിയെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. അദ്ദേഹത്തിന്‍റെ കുടുംബത്തേയും ബന്ധുക്കളെയും അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.