ഭ്രമയുഗത്തിൽ മമ്മൂട്ടി സൃഷ്ടിക്കാൻ പോകുന്ന മാജിക് കാണാൻ കാത്തിരിക്കുന്നു: ലിംഗുസാമി

single-img
12 February 2024

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗം ബ്ലാക്ക് ആന്റ് വൈറ്റിൽ ഹൊറർ- ത്രില്ലർ കാറ്റഗറിയിലാണ് ഒരുങ്ങുന്നത്. ഈ മാസം 15 നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്. ഈ സിനിമയുടെ ട്രെയ്ലർ കണ്ട് സിനിമയെയും മമ്മൂട്ടിയെയും പ്രശംസിച്ചിരിക്കുകയാണ് പ്രശസ്ത തമിഴ് സംവിധായകൻ എൻ. ലിംഗുസാമി.

ഭ്രമയുഗത്തിലൂടെ മമ്മൂട്ടി സൃഷ്ടിക്കാൻ പോകുന്ന മാജിക് കാണാൻ കാത്തിരിക്കുന്നുവെന്നാണ് ലിംഗുസാമി പറയുന്നത്. “ ധാരാളം സിനിമകൾ ചെയ്തതിന് ശേഷവും ഇത്രയും വ്യത്യസ്ത മമ്മൂട്ടി സാറിന് എങ്ങനെ കൊണ്ടുവരാൻ സാധിക്കുന്നുവെന്നത് ആശ്ചര്യമുളവാക്കുന്നു. ഭ്രമയു​ഗത്തിലൂടെ മമ്മൂട്ടി സൃഷ്ടിക്കാൻ പോകുന്ന മാജിക് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.” എന്നാണ് ഈ സിനിമയുടെ ട്രെയ്ലർ പങ്കുവെച്ചുകൊണ്ട് എക്സിൽ ലിംഗുസാമി കുറിച്ചത്.