പത്തു വയസ്സുകാരനെ പീഡിപ്പിച്ച സംഭവം; കണ്ണൂരിൽ മദ്രസാ അധ്യാപകന് 20 വർഷം തടവ്
31 August 2022
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചെന്ന പോക്സോ കേസിൽ മദ്രസാ അധ്യാപകന് 20 വർഷം തടവ്. കണ്ണൂർ ജില്ലയിലെ ചക്കരക്കൽ കടാങ്കോട് സ്വദേശി സി ഷറഫുദ്ദീനെതിരെയാണ് തലശ്ശേരി പോക്സോ അതിവേഗ കോടതി വിധി പുറപ്പെടുവിച്ചത്.
പത്തു വയസുമാത്രം പ്രായമുള്ള കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലാണ് മദ്രസാ അധ്യാപകന് ശിക്ഷ ലഭിച്ചത്. വിദ്യാർഥിയെ ഇയാൾ മതസ്ഥാപനത്തിൽ വെച്ച് പീഡനത്തിനിരയാക്കിയെന്നായിരുന്നു കേസ്.