നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ്ഫാദര്‍

single-img
11 October 2022

ഹൈദരാബാദ്: നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ്ഫാദര്‍. പ്രദര്‍ശനത്തിനെത്തി അഞ്ച് ദിവസത്തിനുള്ളിലാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്.

ചിരഞ്ജീവിയാണ് ചിത്രത്തിലെ നായകന്‍. ആന്ധ്രാപ്രദേശ്-തെലങ്കാന എന്നിവിടങ്ങളില്‍ നിന്നും 63 കോടിയാണ് ചിത്രത്തിന്റെ ഗ്രോസ് കലക്‌ഷന്‍. മലയാളത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായിരുന്ന ലൂസിഫറില്‍ മോഹന്‍ലാലായിരുന്നു ടൈറ്റില്‍ റോളിലെത്തിയത്.

ഉത്തരേന്ത്യയില്‍ മികച്ച പ്രതികരണം ലഭിക്കുന്നതിനാല്‍ അവിടെ 600 സ്ക്രീനുകളിലും പുതിയതായി ചിത്രം പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വില്‍പ്പനയായതായും വിവരങ്ങള്‍ എത്തിയിരുന്നു. പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്റ്സ്. തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജയാണ് ഗോഡ്ഫാദറിന്റെ സംവിധായകന്‍.