സ്‌കൂട്ടര്‍ ഓടിക്കുന്നതിനിടെ കമിതാക്കളുടെ ചുംബനം; ചോദ്യം ചെയ്ത യുവാവിനെ യുപിയിൽ മര്‍ദിച്ചു കൊലപ്പെടുത്തി

single-img
7 March 2023

റോഡിലൂടെ സ്‌കൂട്ടര്‍ ഓടിക്കുന്നതിനിടെ ചുംബിച്ച കമിതാക്കളെ ചോദ്യം ചെയ്തത പേരില്‍ കോളജ് വിദ്യാര്‍ഥികളുടെ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. ഉത്തര്‍പ്രദേശിലെ സാഹിബാബാദിലാണ് സംഭവം. പ്രദേശത്തെ പച്ചക്കറി മാര്‍ക്കറ്റിലെ ജീവനക്കാരനും ജിം ട്രെയ്‌നറുമായ വിരാട് മിശ്ര എന്ന ഇരുപത്തേഴുകാരനാണ് മർദ്ദനമേറ്റ്‌ മരിച്ചത്.

ധാരാളം വീടുകളും താമസക്കാരുമുള്ള സ്ഥലത്ത് കമിതാക്കള്‍ പരസ്യമായി അടുത്തിടപഴകിയതിനെ ചോദ്യം ചെയ്തതിനാണ് ഇവരും സഹപാഠികളും ചേര്‍ന്ന് വിരാട് മിശ്രയെ മര്‍ദ്ദിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്ന വിരാട് പിന്നീട് മരണത്തിനു കീഴടങ്ങുകയായിരുന്നു . സാഹിബാബാദിലെ എല്‍ആര്‍ കോളജിനു സമീപം ശനിയാഴ്ച വൈകിട്ടാണ് വിരാട് മിശ്രയ്ക്ക് മര്‍ദ്ദനമേറ്റതെന്നാണ് പോലീസ് അറിയിക്കുന്നത്.