ആവേശം ഒരുപാട് ഇഷ്ട്മായി; എന്നാൽ സ്ത്രീ കഥാപാത്രവും വേണമായിരുന്നു എന്ന് കനി കുസൃതി

single-img
2 June 2024

ഫഹദ് ഫാസിൽ നായകനായ സൂപ്പർഹിറ്റ് സിനിമ ആവേശത്തിൽ പ്രധാന വേഷത്തില്‍ ഒരു സ്ത്രീ കഥാപാത്രമെത്തിയില്ല എന്ന് നടി കനി കുസൃതി. ഒരുപക്ഷെ താന്‍ ആ ജെന്‍ഡറില്‍ നിന്നുള്ള ആളായതുകൊണ്ടായിരിക്കും സിനിമ കണ്ടപ്പോള്‍ അങ്ങനെ തോന്നിയതെന്നും കുസൃതി പറഞ്ഞു.

ഒരു അഭിമുഖത്തിൽ സംസാരിച്ചപ്പോഴായിരുന്നു ആവേശം തനിക്ക് ഒരുപാട് ഇഷ്ട്മായെന്നും എന്റര്‍ടെയ്ന്‍ഡ് ആയ സിനിമയായിരുന്നുവെന്നും .ഫഹദ് ഫാസില്‍ അതിഗംഭീരമായി അഭിനയിച്ചുവെന്നും കനി പറഞ്ഞത് . തനിക്ക് വ്യക്തിപകമായി ഫഹദിന്റെ ഏറ്റവും ഇഷ്ടപ്പെട്ട പെര്‍ഫോമന്‍സാണ് ആവേശത്തിൽ എന്നും കനി പറഞ്ഞു.