വിവാഹിതനായ പുരുഷനുമായുണ്ടായിരുന്ന പ്രണയം വിഷാദരോഗിയാക്കിരുന്നു: ആൻഡ്രിയ ജെർമിയ

single-img
4 September 2022

ഗായിക, അഭിനേത്രി എന്നീ നിലകളിൽ ദക്ഷിണേന്ത്യൻ സിനിമകളിൽ നിറഞ്ഞുനിൽക്കുന്ന ആൻഡ്രിയ ജെർമിയ മലയാളത്തിൽ അഭിനയിച്ച അന്നയും റസൂലും എന്ന സിനിമയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.തമിഴ് സിനിമയിൽ വടചെന്നെെ, അവൾ, തരമണി തുടങ്ങി നടിയുടെ സിനിമകൾ ശ്രദ്ധിക്കപ്പെട്ടു.

മികച്ച ഒരു ഗായികയാവാൻ ആഗ്രഹിച്ച ആൻഡ്രിയ പിന്നീട് യാദൃശ്ചികമായി സിനിമയിലെത്തുകയായിരുന്നു.മലയാളസിനിമയിൽ അന്നയും റസൂലും, ലണ്ടൻ ബ്രിഡ്ജ്, ലോഹം എന്നീ സിനിമകളിലും ആൻഡ്രിയ അഭിനയിച്ചിട്ടുണ്ട്. പിന്നീട് നല്ല സിനിമകൾ വരാഞ്ഞതിനാലാണ് വീണ്ടും മലയാളത്തിൽ അഭിനയിക്കാതിരുന്നതെന്നും ആൻഡ്രിയ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേപോലെ തന്നെ മുമ്പൊരിക്കൽ വിവാഹിതനായ പുരുഷനുമായുണ്ടായിരുന്ന പ്രണയം തന്നെ ബാധിച്ചതെങ്ങനെയെന്ന് ആൻഡ്രിയ തുറന്നു പറഞ്ഞിരുന്നു. 2019 ലായിരുന്നു ആൻഡ്രിയ ഇതേപറ്റി സംസാരിച്ചത്. ബ്രോക്കൺ വിം​ഗ് എന്ന് പേരുള്ള തന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്യാനെത്തിയതായിരുന്നു ആൻഡ്രിയ. പൂർണ്ണമായും ദുഖഭാവമുള്ള ഈ കവിതകൾ എഴുതാനുള്ള കാരണമെന്തെന്ന് ആൻഡ്രിയയോട് ചോദ്യം വന്നു.

അപ്പോൾ, വിവാഹിതനായ തന്റെ മുൻ കാമുകൻ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നെന്നും അതിനാൽ താൻ കടുത്ത വിഷാദരോ​ഗത്തിലേക്ക് പോയെന്നും ആൻഡ്രിയ തുറന്നു പറഞ്ഞു. ആ അവസ്ഥയിൽ നിന്നും നിന്നും പുറത്തു കടക്കാൻ താൻ ജോലിയിൽ നിന്ന് കുറച്ച് നാൾ മാറിനിൽക്കുകയും ആയുർവേദ ചികിത്സകൾ നടത്തിയെന്നും ആൻഡ്രിയ വെളിപ്പെടുത്തുകയുമുണ്ടായി.