വനിതാ സംവരണ ബിൽ ലോക്‌സഭ പാസാക്കി; പോരായ്മകൾ പിന്നീട് പരിഹരിക്കാമെന്ന് അമിത് ഷാ

single-img
20 September 2023

ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ഭരണഘടനാ ഭേദഗതി ബിൽ ഇന്ന് ലോക്‌സഭ പാസാക്കി. 454 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ രണ്ട് പേർ എതിർത്തു. അടുത്ത ജനസംഖ്യാ സെൻസസ് പൂർത്തിയാകുന്നതോടെ ലോക്‌സഭാ മണ്ഡലങ്ങളുടെ നിർണ്ണയത്തിന് ശേഷം ഇത് പ്രാബല്യത്തിൽ വരുമെന്ന് ബിൽ പറയുന്നു.

വനിതാ സംവരണ ബിൽ ഐകകണ്‌ഠേന പാസാക്കണമെന്ന് പ്രതിപക്ഷത്തോട് അഭ്യർഥിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ, പോരായ്മകൾ ഉണ്ടെങ്കിൽ അത് പിന്നീട് പരിഹരിക്കാമെന്നും പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള സ്ത്രീകൾക്ക് സംവരണം നൽകാത്തതിനാൽ വനിതാ സംവരണ ബിൽ അപൂർണ്ണമാണെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പറഞ്ഞു.