ലോക കേരള സഭ: മുഖ്യമന്ത്രിയും മന്ത്രിമാരും സൗദിയിലേക്ക്

single-img
24 September 2023

ഒക്ടോബർ മാസത്തിൽ സൗദി അറേബ്യയില്‍ നടക്കുന്ന ലോക കേരളസഭയില്‍ പങ്കെടുക്കാനെത്തുന്ന സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും സ്വീകരണം ഒരുക്കുന്നതിനുളള തയ്യാറെടുപ്പുകള്‍ ഇടത് അനുകൂല പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

സൗദിയിലെ പ്രധാന നഗരങ്ങളില്‍ ഗംഭീര സ്വീകരണം ഒരുക്കാനുളള തയ്യാറെടുപ്പിലാണ് സംഘാടകര്‍. റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിലാണ് മേഖലാ സമ്മേളന പരിപാടികള്‍ നിശ്ചയിച്ചിരിക്കുന്നത്. സഭ സമ്മേളനത്തിനായി സൗദി സന്ദര്‍ശനത്തിന് അനുമതി തേടിയുളള കേരള സര്‍ക്കാരിന്റെ അപേക്ഷ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്.

കേന്ദ്ര വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ഉടന്‍ സ്വീകരണ പരിപാടികളുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ കൂടുതല്‍ സജീവമാക്കുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുളള സംഘത്തിന് നേരത്തെ യുഎഇ സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നിക്ഷേധിച്ചിരുന്നു.