പരിക്ക്; ആദ്യ മത്സരത്തിൽ മെസ്സി കളിച്ചേക്കില്ല

single-img
19 November 2022

ഫിഫ ലോകകപ്പ് 2022 ഞായറാഴ്ച ആരംഭിക്കാനിരിക്കെ, നവംബർ 22 ന് സൗദി അറേബ്യയ്‌ക്കെതിരെ അർജന്റീനയുടെ ഓപ്പണിംഗ്‌ മാച്ചിൽ ലയണൽ മെസ്സി കളിച്ചേക്കില്ല. മെസ്സി ഉൾപ്പടെ അർജന്റീനിയൻ ക്യാമ്പിലെ മറ്റ് ആറ് കളിക്കാർക്കു പരിക്ക് കാരണം പരിശീലനം നഷ്ടപ്പെട്ടുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ക്യാപ്റ്റൻ മെസ്സി റോഡ്രിഗോ ഡി പോൾ, ലിയാൻഡ്രോ പരേഡെസ്, നിക്കോളാസ് ഒട്ടാമെൻഡി, ഏഞ്ചൽ ഡി മരിയ എന്നിവരുൾപ്പെടെ ഉള്ളവർ ടീമിലെ മറ്റുള്ളവരിൽ നിന്ന് പ്രത്യേകം പരിശീലനം നടത്തുകയും വെള്ളിയാഴ്ച ജിമ്മിൽ തങ്ങുകയും ചെയ്തുവെന്ന് AFA റിപ്പോർട്ട് ചെയ്തു. കൂടാതെ, ലിസാൻഡ്രോ മാർട്ടിനെസിനും ജുവാൻ ഫോയ്ത്തിനും വെള്ളിയാഴ്ചത്തെ പരിശീലനം നഷ്ടമായി എന്നും, മാനേജ്മെന്റ് ഒരു കാരണവും വെളിപ്പെടുത്തിയിട്ടില്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്.

ജോക്വിൻ കൊറിയയെയും നിക്കോളാസ് ഗോൺസാലസിനെയും പരിക്കുമൂലം അർജന്റീനയുടെ മുഖ്യ പരിശീലകൻ ലയണൽ സ്‌കലോനിക്ക് നേരത്തെ തന്നെ തിരിച്ചയക്കേണ്ടി വന്നിരുന്നു.