രാവിലെ എഴുന്നേറ്റ് ഭര്‍ത്താവിന്റെ കാല് തൊട്ട് തൊഴാന്‍ ഇഷ്ടമാണ്: സ്വാസിക

single-img
27 November 2022

തന്റെ വിവാഹ സങ്കല്‍പ്പം എങ്ങിനെയൊക്കെ എന്ന് വെളിപ്പെടുത്തി നടി സ്വാസിക. വിവാഹം ചെയ്ത് കുടുംബവുമായി ജീവിക്കാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ പെട്ടെന്ന് വിവാഹം കഴിക്കണമെന്നില്ലെന്നും സ്വാസിക മലയാളത്തിലെ ഒരു ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. വിവാഹം എന്നാല്‍ വളരെ പവിത്രമായ കാര്യമാണെന്നും ഭര്‍ത്താവ് കുറച്ച് ഡോമിനേറ്റിംഗ് ആണെങ്കിലും, ഫ്രീഡം കുറച്ച് റെസ്ട്രിക്ട് ചെയ്യുന്ന ആളാണെങ്കിലും പ്രശ്നമല്ല. അത് തന്റെ മാത്ര ഇഷ്ടമാണെന്നും എല്ലാ സ്ത്രീകളും അതുപോലെ അങ്ങനെയാകണമെന്ന് പറഞ്ഞിട്ടില്ലെന്നും സ്വാസിക പറയുന്നു.

അതേപോലെ തന്നെ സ്വയം ഭക്ഷണം പാകം ചെയ്ത് നല്‍കുന്നത് തനിയ്ക്ക് ഇഷ്ടമുള്ള കാര്യമാണെന്ന് സ്വാസിക പറഞ്ഞു. ജോലിക്ക് ശേഷം ഭര്‍ത്താവ് തിരികെ വരുന്നത് വരെ ഭക്ഷണം കഴിക്കാതെ കാത്തിരിക്കുന്നത് ഇഷ്ടമാണ്.

ദിവസവും രാവിലെ എഴുന്നേറ്റ് ഭര്‍ത്താവിന്റെ കാലൊക്കെ തൊട്ട് തൊഴാന്‍ തനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞ സ്വാസിക, പക്ഷെ എല്ലാവരും അങ്ങനെ ചെയ്യണമെന്നൊന്നും പറയുന്നില്ല. ഇതാണ് തന്റെ വിവാഹ സങ്കല്‍പ്പമെന്നും സ്വാസിക പറയുന്നു.

സിനിമയിൽ കരിയറില്‍ ബുദ്ധിമുട്ട് നേരിട്ട സമയങ്ങളിലൊക്കെ അമ്മയായിരുന്നു തന്റെ ശക്തിയെന്ന് സ്വാസിക പറയുന്നു. തനിക്ക് ആവശ്യമായ സ്വാതന്ത്ര്യം നല്‍കുകുയം അതിനൊപ്പം തന്നെ നോ പറയേണ്ടിടത്ത് നോ പറയുകയും ചെയ്യുന്ന ആളാണ് അമ്മയെന്നും തന്റെ ജീവിത്തില്‍ അമ്മ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും സ്വാസിക പറഞ്ഞു.