ലൗ ജിഹാദ് കുറ്റവാളികൾക്ക് ജീവപര്യന്തം ; പുതിയ നിയമം കൊണ്ടുവരുമെന്ന് അസം മുഖ്യമന്ത്രി
ലൗ ജിഹാദ് കുറ്റവാളികൾക്ക് ജീവപര്യന്തം ശിക്ഷ നൽകുന്ന പുതിയ നിയമം തൻ്റെ സർക്കാർ കൊണ്ടുവരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഗുവാഹത്തിയിൽ നടന്ന വിപുലമായ സംസ്ഥാന ബി.ജെ.പി എക്‌സിക്യൂട്ടീവ് മീറ്റിംഗിൽ സംസാരിക്കവെ, “ഞങ്ങൾ തിരഞ്ഞെടുപ്പ് സമയത്ത് ‘ലൗ ജിഹാദിനെ’ കുറിച്ച് സംസാരിച്ചു. താമസിയാതെ, അത്തരം കേസുകളിൽ ജീവപര്യന്തം തടവ് നൽകുന്ന നിയമം ഞങ്ങൾ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും ഇത്തരം നിർബന്ധിത മതപരിവർത്തനങ്ങൾക്കെതിരെ നിയമങ്ങളുണ്ടെങ്കിലും ശിക്ഷയ്ക്കുള്ള വ്യവസ്ഥകൾ കൂടുതൽ കർക്കശമാക്കാനുള്ള ആലോചനയിലാണ്.
അതേസമയം ,ലൗ ജിഹാദിനെതിരെ ആദ്യമായി നിയമം കൊണ്ടുവരുന്ന സംസ്ഥാനങ്ങളിലൊന്നായ ഉത്തർപ്രദേശ്, പ്രതിപക്ഷം രൂക്ഷമായി വിമർശിച്ച 2024 ലെ നിയമവിരുദ്ധമായ മതപരിവർത്തന നിരോധന (ഭേദഗതി) ബിൽ പരിഷ്കരിക്കാൻ പദ്ധതിയിടുന്നു.
ആസാമിൽ ജനിച്ചവർക്ക് മാത്രമേ സംസ്ഥാന സർക്കാർ ജോലിക്ക് അർഹതയുള്ളൂ, പുതിയ താമസ നയം ഉടൻ അവതരിപ്പിക്കുമെന്നും ശർമ്മ പറഞ്ഞു. കൂടാതെ, ചില ജില്ലകളിൽ, വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള ഭൂമി വിൽപ്പന സർക്കാർ അനുമതിയില്ലാതെ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഒരു പ്രത്യേക സമൂഹം തദ്ദേശവാസികളുടെ ഭൂമി തട്ടിയെടുക്കുന്നു. ഗോൾപാറയിൽ ഞങ്ങളുടെ ഭൂമി പ്രത്യേക സമുദായത്തിന് വിൽക്കില്ലെന്ന് ഞങ്ങൾ നിയമം കൊണ്ടുവരും. തദ്ദേശീയരും പിന്നാക്കക്കാരും അവശേഷിക്കുന്ന ഭൂമി ഒരിക്കലും കൈമാറ്റം ചെയ്യില്ല.” -അദ്ദേഹം പറഞ്ഞു.