വോട്ടിങ് മെഷീനിൽ ചാര്‍ജ് കുറവ്; വോട്ട് ചെയ്യാനായില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബൃന്ദ കാരാട്ട്

single-img
25 May 2024

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പിൽ തനിക്ക് വോട്ട് ചെയ്യാനായില്ലെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്. ​ഡൽഹിയിൽ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത പ്രതിസന്ധി. വോട്ടിംഗ് മെഷീനിൽ ബാറ്ററി കുറവാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ബൃന്ദ കാരാട്ട് ആരോപിക്കുകയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തു.

ഇതോടൊപ്പം പരിഹാസമായി തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അവസ്ഥ എന്താണെന്ന് ബൃന്ദ കാരാട്ട് ചോദിച്ചു. ഡൽഹി സെൻ്റ് തോമസ് സ്കൂളിലായിരുന്നു ബൃന്ദ കാരാട്ട് വോട്ട് ചെയ്യാൻ എത്തിയത്. എന്തായാലും സംഭവശേഷം വോട്ടിങ് മെഷീനിലെ തകരാര്‍ പരിഹരിച്ചു. ഇത് പരിഹരിക്കപ്പെടുന്നത് വരെ ഇവിടെ കാത്തിരുന്ന് വോട്ട് ചെയ്ത ശേഷമാണ് ബൃന്ദ കാരാട്ട് മടങ്ങിയത്.