ലിയോയുടെ ഷൂട്ടിങ്ങ് വീഡിയോയും ചിത്രങ്ങളും പ്രചരിച്ചു; കര്‍ശന നടപടികളുമായി ടീം ലിയോ

single-img
1 March 2023

വിജയ് ചിത്രം ലിയോയുടെ ഷൂട്ടിങ്ങ് വീഡിയോയും ചിത്രങ്ങളും പ്രചരിക്കുന്നതിനുമെതിരെ കര്‍ശന നടപടികള്‍ക്കൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍.

ലൊക്കേഷന്‍ വീഡിയോകള്‍ തടയുന്നതിനായി പ്രത്യേകം ഒരു ടീമിനെ നിയോഗിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോയും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് അണിയറ പ്രവര്‍ത്തകരുടെ ഇടപെടല്‍. സിനിമയുടെ ചിത്രീകരണം കശ്മീരില്‍ പുരോഗമിക്കുകയാണ്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഇന്ത്യ മുഴുവന്‍ വിവിധ ഭാഷകളിള്‍ റിലീസിനൊരുങ്ങുകയാണ്.

കര്‍ശനമായ നടപടികളാണ് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ സ്വീകരിച്ചിരിക്കുന്നത്. ഷൂട്ടിങ് സമയങ്ങളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം നിര്‍ത്തിവച്ചതടക്കമുളള നടപടികളിലേക്ക് വരെ കടന്നിരിക്കുകയാണ്. നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ചിത്രത്തില്‍ പ്രധാന വേഷണങ്ങളില്‍ എത്തുന്നുണ്ട്. ഇവര്‍ ടീം അംഗങ്ങളോടൊപ്പം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വളരെ ആകാംക്ഷയോടെയായിരുന്നു പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ലിയോയുടെ ലോക്കേഷനിലെ ദൃശ്യങ്ങള്‍ നേരത്തെയും ചോര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2021ല്‍ മാസ്റ്റര്‍ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ് നായകനാകുന്ന രണ്ടാമത്തെ ചിത്രമാണ് ലിയോ.