സ്ത്രീ വോട്ടർമാരിൽ നിന്ന് മികച്ച പ്രതികരണമാണ് കിട്ടുന്നത്; ഇടതു മുന്നണിക്ക് ഗംഭീര ഭൂരിപക്ഷം ലഭിക്കും: മുകേഷ്

single-img
1 March 2024

ഉടൻ നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തിൽ പ്രചാരണ പരിപാടികളുമായി സജീവമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. മുകേഷ് മുന്നോട്ടുപോകുകയാണ് . സിനിമയുടെ ശക്തി തെരഞ്ഞെടുപ്പ് പ്രചരണത്തിലും ആവേശമാണെന്നാണ് കൊല്ലത്തെ എം മുകേഷ് എംഎഎല്‍എയുടെ അഭിപ്രായം. സ്ത്രീ വോട്ടർമാരിൽ നിന്ന് മികച്ച പ്രതികരമാണ് കിട്ടുന്നത്.

നിലവിൽ ഇടതു മുന്നണിക്ക് ഗംഭീര ഭൂരിപക്ഷം കിട്ടുമെന്ന രീതിയിലാണ് മുന്നോട്ടു പോകുന്നതെന്നും റോഡ് ഷോ പ്രചരണത്തിനിടെ മുകേഷ് പറഞ്ഞു. ഇനിയുള്ള ദിവസങ്ങളിലും പ്രചാരണ പരിപാടികള്‍ കൂടുതല്‍ ഊര്‍ജിതമായി മണ്ഡലത്തില്‍ സജീവമാകാനാണ് തീരുമാനം.

അതേസമയം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉള്‍പ്പെടെ വേഗത്തിലാക്കിയാണ് ഇത്തവണ കൊല്ലത്ത് പ്രചാരണം നേരത്തെ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ആളുകളെ കണ്ട് അവരുമായി പരിചയം പുതുക്കിയപ്പോള്‍ അതെല്ലാം സിനിമക്ക് വേണ്ടിയുള്ളതാണെന്നും വോട്ടായി മാറില്ലെന്നുമായിരുന്നു എതിരാളികള്‍ പറഞ്ഞത്. എന്നിട്ടും തന്നെ ജനങ്ങള്‍ പിന്തുണച്ചു. എംഎല്‍എയായി. അതുപോലെ ഈ ലോക്സഭ തെരഞ്ഞെടുപ്പിലും ജനങ്ങളുടെ പിന്തുണയുണ്ടാകുമെന്നും മുകേഷ് പറഞ്ഞു.