സവർക്കറെക്കുറിച്ച് പഠിക്കാൻ അൽപ്പം സമയമെടുക്കും; സിനിമയെടുക്കാനൊരുങ്ങി രാമസിംഹൻ

single-img
1 April 2023

വി ഡി സവര്‍ക്കറെക്കുറിച്ച് മലയാളത്തിൽ തന്റെ അടുത്ത സിനിമ ചെയ്യാനുള്ള ആ​ഗ്രഹം പങ്കുവച്ച് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. ഞാന്‍ വീര്‍ സവര്‍ക്കറെക്കുറിച്ച് ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചാല്‍ ആരൊക്കെ കൂടെയുണ്ടാവും എന്ന് രാമസിംഹന്‍ കഴിഞ്ഞ ദിവസം ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതിന്റെ പിന്നാലെ ഫേസ്ബുക്കിലൂടെ ഇന്നും രാമസിംഹന്‍ ഒരു പോസ്റ്റുമായി എത്തി.

ഒരു ഇതിഹാസ പുരുഷനായ സവർക്കറെക്കുറിച്ച് പഠിക്കാൻ അൽപ്പം സമയമെടുക്കും. എന്നാൽ അത് തീരുമാനിച്ചു. അൽപ്പം സമയമെടുത്ത് കൃത്യമായ ഒരു ഘടനയുണ്ടാക്കണം. അതിനുശേഷം ഏത് രീതിയിൽ അത് ആവിഷ്കാരം നടത്തണമെന്ന് തീരുമാനമെടുക്കാം, രാമസിംഹന്‍ എഴുതി.

പുതിയ സിനിമയുടെ പ്ലാനിം​ഗ് നടക്കുമ്പോള്‍ത്തന്നെ ധനസമാഹരണം ലക്ഷ്യമാക്കി വാണിജ്യ സിനിമകള്‍ ചെയ്യാനാണ് തീരുമാനമെന്നും രാമസിംഹന്‍ പറയുന്നു.