മൂന്നാറിലെ മണ്ണിടിച്ചിൽ; വാഹനത്തിലെ ആളെ കണ്ടെത്താനായില്ല;തെരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചു

single-img
12 November 2022

മൂന്നാറിലെ കുണ്ടളക്ക് സമീപം പുതുക്കുടിയിലുണ്ടായ മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ട വാഹനം കണ്ടെത്തി. എന്നാൽ വാഹനത്തിനുള്ളിലുണ്ടായിരുന്ന ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. കാണാതായ ആൾ മണ്ണിനടിയിൽ പെട്ടിട്ടുണ്ടോ എന്നാണ് സംശയം. നിലവിൽ പ്രതികൂലമായ കാലാവസ്ഥയും ആനയുടെ സാന്നിധ്യവും മൂലം തെരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്. വടകരയിൽ നിന്നുള്ള വിനോദ സഞ്ചാരികൾ എത്തിയ ട്രാവലറിന് മുകളിലേയ്ക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്.

അതേസമയം, മൂന്നാർ വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപാവും മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈ റോഡിലൂടെയുള്ള യാത്ര നിരോധിച്ചു. പ്രദേശത്തേക്ക് വരുന്ന വിനോദസഞ്ചാരികളും മറ്റു യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതും ഈ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.