നീതിദേവത കൺതുറന്നു; മഅദനിയുടെ ജാമ്യവ്യവസ്ഥകൾ സുപ്രീം കോടതി ഇളവ് ചെയ്തതിൽ കെടി ജലീൽ

single-img
17 July 2023

പിഡിപി ചെയർമാനായ അബ്ദുൾ നാസർ മഅദനിയുടെ ജാമ്യവ്യവസ്ഥകൾ സുപ്രീം കോടതി ഇന്ന് ഇളവ് ചെയ്തതിൽ വിഷയത്തിൽ പ്രതികരണവുമായി മുൻ മന്ത്രി കെ ടി ജലീൽ എംഎൽഎ. നീതിദേവത കൺതുറന്നു എന്ന് ജലീൽ ജലീൽ ഫേസ്ബുക്കിൽ എഴുതി.

മഅദനിക്ക് ആശ്വാസം. കൊല്ലത്തെത്തി പിതാവിനോടൊപ്പം താമസിക്കാം. ചികിത്സക്ക് കൊല്ലത്തിനു പുറത്തു പോകണമെങ്കിൽ ജില്ലാ പൊലീസ് മേധാവിയുടെ അനുവാദത്തോടെ അതാകാം. കേസിന് വിളിച്ചാൽ ബം​ഗളൂരുവിൽ ഹാജരാവണം.

നീതി തേടുന്നവർക്ക് വലിയ പ്രതീക്ഷയാണ് സുപ്രീം കോടതി വിധിയെന്നും അനന്തമായി വിചാരണ നീട്ടിക്കൊണ്ടുപോയി മനുഷ്യരെ കൊല്ലാക്കൊല ചെയ്യുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണിതെന്നും കെ ടി ജലീൽ തന്റെ കുറിപ്പിൽ പറഞ്ഞു.

അതേസമയം, ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മദനിയുടെ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി നടപടി സ്വീകരിച്ചത്. 15 ദിവസത്തിലൊരിക്കൽ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണം എന്നത് അടക്കമുള്ള നിരവധി വ്യവസ്ഥകളുമുണ്ട്.