കെഎസ്ആർടിസി ബസ് തടയൽ; ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ പരാതി നൽകി കെഎസ്‌യു

single-img
30 April 2024

കെഎസ് ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവായ സച്ചിൻ ദേവ് എം.എൽ.എക്കുമെതിരെ പരാതി. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡൻ്റ് യദുകൃഷ്ണനാണ് പരാതിനൽകിയത്. ട്രാഫിക് നിയമ ലംഘനം, കെഎസ്ആർടിസി ഡ്രൈവറുടെ കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചു, കാൽനട യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു എന്നീ ആരോപണങ്ങൾ ഉന്നയിച്ചാണ് ഡിജിപിക്കും ട്രാൻസ്പോർട്ട് കമ്മീഷണർക്കും പരാതി നൽകിയത്.

അതേസമയം മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെ പിരിച്ചുവിടണമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ പ്രമേയം പാസാക്കിയിരുന്നു. വിഷയത്തിൽ മേയർക്ക് ഭരണപക്ഷം നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. മേയറുടെ നടപടി മാതൃകാപരമാണ് എന്ന് ഡപ്യൂട്ടി മേയർ പി കെ രാജു അഭിപ്രായപ്പെട്ടു.