കെഎസ്എഫ്ഇയിൽ നടത്തിയത് ലക്ഷങ്ങളുടെ ചിട്ടി തട്ടിപ്പ്: 70 ലക്ഷം രൂപ തട്ടിയെടുത്ത യൂത്ത് കോൺഗ്രസ് നേതാവ് റിമാൻഡിൽ

single-img
6 October 2023

കെഎസ്എഫ്ഇയുടെ കാസർകോട് ജില്ലയിലെ , മാലക്കല്ല് ശാഖയില്‍ നിന്ന് ലക്ഷങ്ങളുടെ ചിട്ടി തട്ടിപ്പ് നടത്തിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഇസ്മയലിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് 70 ലക്ഷം രൂപയുടെ ചിട്ടി തട്ടിപ്പ് നടത്തിയത്.

ശാഖാ മാനോജര്‍ രാജപുരം പോലീസില്‍ പരാതി നല്‍കിയതോടെയാണ് ഞെട്ടിപ്പിക്കുന്ന തട്ടിപ്പ് വിവരം പുറത്ത് വന്നത്. വ്യാജമായുള്ള ആധാരം ഹാജരാക്കിയാണ് 70 ലക്ഷം രൂപയുടെ ചിട്ടി തട്ടിപ്പ് നടത്തിയത്. ഇസ്മയില്‍ ചിത്താരിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് 70 ലക്ഷം രൂപയുടെ ചിട്ടി തട്ടിപ്പ് നടത്തിയത്. ഇസ്മയിലും സ്ത്രീകളടങ്ങിയ എട്ടംഗ സംഘം 2019 ഒക്ടോബര്‍ 30ന് മാലക്കല്ല് ശാഖയില്‍ ആധാരങ്ങള്‍ ഹാജരാക്കി വിവിധ ചിട്ടികളില്‍ നിന്നായി 70 ലക്ഷത്തോളം രൂപയുടെ ചിട്ടി പിടിച്ചിരുന്നു.

പക്ഷെ ഇവയിലെ , തിരിച്ചടവ് മുടങ്ങിയതോടെ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ഹാജരാക്കിയിരുന്നത് വ്യാജരേഖകളാണെന്ന് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇസ്മയിലിനെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ഒഴിവാക്കാൻ ഇസ്മായില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, കോടതി അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കേസിൽ അറസ്റ്റിലായ ഇസ്മിയിലിനെ കോടതി റിമാൻഡ് ചെയ്തു.