വികെ പ്രശാന്തിനെതിരെ കെ.എസ് ശബരിനാഥൻ

single-img
29 December 2025

തിരുവനന്തപുരം നഗരസഭയിലെ ഓഫീസ് മുറി വിവാദത്തിൽ വി.കെ. പ്രശാന്ത് എം.എൽ.എയെ കടന്നാക്രമിച്ച് മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ കെ.എസ്. ശബരിനാഥൻ.

അത്യാധുനിക സൗകര്യങ്ങളുള്ള എം.എൽ.എ ഹോസ്റ്റൽ തൊട്ടടുത്തിരിക്കെ എന്തിനാണ് വട്ടിയൂർക്കാവ് എം.എൽ.എ ശാസ്തമംഗലത്തെ വാടകക്കെട്ടിടത്തിൽ ഓഫീസ് നടത്തുന്നത് എന്നാണ് ശബരിനാഥൻ ചോദിക്കുന്നത്.

എം.എൽ.എ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31, 32 നമ്പറുകളിലായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ രണ്ട് ഓഫീസ് മുറികൾ വി.കെ. പ്രശാന്തിന് അനുവദിച്ചിട്ടുണ്ട്. വട്ടിയൂർക്കാവ് മണ്ഡലത്തിന്റെ പരിധിയിൽ തന്നെയാണ് എം.എൽ.എ ഹോസ്റ്റൽ സ്ഥിതി ചെയ്യുന്നത് എന്നിരിക്കെ, സൗജന്യമായി ലഭിക്കുന്ന ഈ സൗകര്യം ഉപേക്ഷിച്ച് എന്തിനാണ് ശാസ്തമംഗലത്ത് ഓഫീസ് നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു.