സനാതന ധർമ്മത്തെ വെല്ലുവിളിക്കുന്നവരിലേക്ക് എത്തത്തക്ക വിധത്തിൽ കൃഷ്ണ കീർത്തനങ്ങൾ ഉച്ചത്തിലായിരിക്കണം; ജന്മാഷ്ടമി ആഘോഷത്തിൽ സ്മൃതി ഇറാനി

single-img
7 September 2023

സനാതന ധർമ്മത്തെ കൊതുകുകൾ, ഡെങ്കിപ്പനി, മലേറിയ എന്നിവയുമായി തുലനം ചെയ്ത ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി . ഡൽഹിയിലെ ദ്വാരകയിൽ നടന്ന ജന്മാഷ്ടമി ആഘോഷത്തിൽ ഉദയനിധിയെയും അദ്ദേഹത്തിന്റെ സനാതന ധർമ്മ പരാമർശത്തെ പിന്തുണച്ചവരെയും കേന്ദ്രമന്ത്രി പരിഹസിച്ചു.

‘സനാതൻ ധർമ്മ’ത്തെ വെല്ലുവിളിച്ചവരിലേക്ക് നമ്മുടെ ശബ്ദം എത്തണം. ഭക്തർ ജീവിച്ചിരിക്കുന്നതുവരെ ആർക്കും നമ്മുടെ ‘ധർമ്മ’ത്തെയും വിശ്വാസത്തെയും വെല്ലുവിളിക്കാൻ കഴിയില്ല,’ അവർ പറഞ്ഞു.

അതേസമയം, ബുധനാഴ്ച കാബിനറ്റ് മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മോദി വിഷയം ഉന്നയിച്ചിരുന്നു. സനാതൻ ധർമ്മ സംവാദത്തിന് മന്ത്രിമാർ ഉചിതമായ മറുപടി നൽകണമെന്നും പ്രതിപക്ഷത്തെ നേരിടാൻ വസ്തുതകൾ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു.