കോഴിക്കോട് ഡിസിസി സെക്രട്ടറിയുടെ വീട്ടിലെത്തി തീ കൊളുത്തി; ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു

single-img
29 May 2026

കോഴിക്കോട് ജില്ലയിലെ വടകരയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിംകുട്ടിയാണ് മരിച്ചത്. ഡിസിസി സെക്രട്ടറി സുധീറിന്റെ വീട്ടിലെത്തിയ ഇയാള്‍ ശരീരമാസകലം പെട്രോള്‍ ഒഴിച്ച് തീകൊളുത്തകയായിരുന്നു.

സംഭവത്തിൽ ഇബ്രാഹിംകുട്ടിക്ക് 60 ശതമാനം പൊള്ളലേറ്റിരുന്നു. കടത്തനാട് സൊസൈറ്റിയില്‍ ഇബ്രാഹിംകുട്ടി അരക്കോടി രൂപ നിക്ഷേപിച്ചിരുന്നു. നിക്ഷേപത്തുക തിരിച്ചുകിട്ടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സുധീര്‍കുമാര്‍ സൊസൈറ്റിയിലെ മുന്‍ ഡയറക്ടറാണ്.